ദേശീയം

'ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തകര്‍ക്കും', ഡല്‍ഹി വിമാനത്താവളത്തിന് വീണ്ടും ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഡല്‍ഹി വിമാനത്താവളത്തിന് ബോബ് ആക്രമണ ഭീഷണി. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ബോബ് വെച്ച് തകര്‍ക്കുമെന്നാണ് ഭീഷണി. അമേരിക്കയില്‍ സെപ്റ്റംബര്‍ 11 ന് ഭീകരാക്രമണ മാതൃകയില്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കിയത്. 

ഔട്ടര്‍ ഡല്‍ഹിയിലെ രണ്‍ഹോള പൊലീസ് സ്റ്റേഷനിലേക്ക് രാത്രി 10.30 ഓടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസ് സ്റ്റേഷനിലെ ലാന്‍ഡ് ലൈനിലേക്കായിരുന്നു ഭീഷണി കോള്‍ വന്നത്. 

ഉടന്‍ വിവരം വിമാനത്താവള അധികൃതരെ അറിയിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളും യാത്രക്കാരെയും കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് കയറ്റി വിടുന്നത്. 

സുരക്ഷ മാനിച്ച് യാത്രക്കാര്‍ സഹകരിക്കണമെന്ന് എയര്‍ ഇന്ത്യ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഭീഷണി സന്ദേശത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ചയും ഡല്‍ഹി പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. 

ഡല്‍ഹി വിമാനത്താവളം പിടിച്ചെടുക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. ഇതില്‍ അന്വേഷണം പുരോഗമിക്കുനന്തിനിടെയാണ്  ബോംബ് സ്‌ഫോടന ഭീഷണി ലഭിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി