ദേശീയം

ബംഗാളില്‍ ബിജെപി എംപിയുടെ വീടിന് നേരെ വീണ്ടും ബോംബേറ്; ആക്രമണം എന്‍ഐഎ കേസ് ഏറ്റെടുത്തതിന്റെ പിറ്റേദിവസം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:പശ്ചിമ ബംഗാളിലെ ബിജെപി എംപി അര്‍ജുന്‍ സിങ്ങിന്റെ വീടിന് നേരെ വീണ്ടും ബോംബേറ്. ആദ്യ ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ബോംബേറ് നടന്നിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 8.30നാണ് ആക്രമണം നടന്നത്. വീടിന് പുറകുവശത്താണ് ഇത്തവണ ബോംബ് എറിഞ്ഞത്. 

ക്രിമിനലുകള്‍ വിലസുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബ്രോക്കര്‍മാരായി പൊലീസ് മാറിയെന്നും അര്‍ജുന്‍ സിങ് പ്രതികരിച്ചു. ആക്രമണങ്ങളില്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആദ്യത്തെ ആക്രമണത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസമാണ് വീണ്ടും ബോംബേറ് നടന്നിരിക്കുന്നത്. ആദ്യ ആക്രമണത്തില്‍ സിങ്ങിന്റെ വീടിന്റെ മുന്‍വശത്തായിരുന്നു മൂന്നു ബോംബുകള്‍ എറിഞ്ഞത്. ത്രിണമൂല്‍ കോണ്‍ഗ്രസാണ് നിരന്തരമുള്ള ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''