ദേശീയം

കനയ്യ കുമാർ കോൺ​ഗ്രസിലേയ്ക്ക്? രാഹുലുമായി കൂടിക്കാഴ്ച

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സിപിഐ നേതാവും ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റുമായ കനയ്യ കുമാർ കോൺഗ്രസിലേക്കെന്ന് റിപ്പോർട്ടുകൾ. കോൺ​ഗ്രസ് പാർട്ടിയിൽ ചേരുന്നതിന്റെ ഭാ​ഗമായി കനയ്യ കുമാർ രാഹുൽ ​ഗാന്ധിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. 

കനയ്യ കുമാർ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. കാര്യങ്ങൾ ശരിയായി വന്നാൽ രാഹുൽ ഗാന്ധിയുമായി കനയ്യ കുമാർ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തീരുമാനം വരുംദിവസങ്ങളിൽ തന്നെ ഉണ്ടാകുമെന്നാണ് വിവരം. 

കനയ്യ കുമാറിനെ പാർട്ടിയിൽ ഉൾപ്പെടുത്തുന്ന കാര്യം ഉന്നത തലത്തിൽ പാർട്ടി ഗൗരവകരമായി പരിഗണിക്കുന്നുണ്ട്. എന്നാൽ, എന്ന്, എങ്ങനെ അദ്ദേഹം പാർട്ടിയിൽ ചേരുമെന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം. 

ആൾക്കൂട്ടത്തെ അകർഷിക്കുന്ന മികച്ച നേതാക്കളുടെ ദൗർലഭ്യം ദേശീയ തലത്തിൽ കോൺഗ്രസ് നേരിടുന്ന ഘട്ടത്തിലാണ് കനയ്യ കുമാറുമായുള്ള ചർച്ചകൾ നടക്കുന്നത്. കനയ്യ കുമാർ പാർട്ടിയിലേക്ക് എത്തുന്നത് യുവാക്കൾക്കിടയിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് ക ണക്കാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ