ദേശീയം

മുസ്ലിം പുരുഷന്‍ ഹിന്ദു സ്ത്രീയെ രണ്ടാം വിവാഹം കഴിച്ചതിന് സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം പ്രാബല്യമില്ല: ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ഗുവാഹതി: മുസ്ലിം പുരുഷന്‍ ഹിന്ദു സ്ത്രീയെ രണ്ടാം വിവാഹം കഴിച്ചതിന്, സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം പ്രാബല്യമില്ലെന്ന് ഗുവാഹതി ഹൈക്കോടതി. വിവാഹം നടക്കുമ്പോള്‍ പുരുഷന്റെ ആദ്യ ഭാര്യ ജീവിച്ചിരുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതിയുടെ വിലയിരുത്തല്‍. 

ഷഹാബുദ്ദീന്‍ അഹമ്മദ് എന്നയാളുടെ രണ്ടാം ഭാര്യയായ ദീപാമണി കലിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കെ അപകടത്തില്‍ മരിച്ച ഭര്‍ത്താവിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാണ് ദീപാമണി കോടതിയെ സമീപിച്ചത്. ഇവര്‍ക്കു പന്ത്രണ്ടു വയസ്സുള്ള മകനുണ്ട്.

സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം ഇവരുടെ വിവാഹം നടക്കുമ്പോള്‍ ഷഹാബുദ്ദീന്‍ അഹമ്മദിന്റെ ആദ്യ ഭാര്യ ജീവിച്ചിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വിവാഹം റദ്ദാക്കിയതിനു രേഖകളൊന്നുമില്ലെന്ന് കോടതി പറഞ്ഞു. 

ഇസ്ലാമിക നിയമം അനുസരിച്ച് വിഗ്രഹാരാധന നടത്തുന്ന ഒരാളുമായി ഒരു മുസ്ലിം വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അനുവദനീയമല്ലെന്ന്, സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ഹൈക്കോടതി വിധിന്യായത്തില്‍ പറഞ്ഞു. അത്തരം വിവാഹം സാധുവായി കണക്കാക്കാനാവില്ല. ഇസ്ലാമിക നിയമം അനുസരിച്ചുള്ള വിവാഹമല്ല ഹര്‍ജിക്കാരി നടത്തിയിട്ടുള്ളത്. ഹര്‍ജിക്കാരി ഇപ്പോഴും ഹിന്ദു പേര് തന്നെയാണ് ഉപയോഗിക്കുന്നത്. അവര്‍ ഇസ്ലാമിനെ സ്വന്തം വിശ്വാസമായി സ്വീകരിച്ചിട്ടുമില്ല- കോടതി പറഞ്ഞു. 

ഹര്‍ജി തള്ളിയ കോടതി, പ്രായപൂര്‍ത്തിയാവാത്ത മകന് പിതാവിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന ചൂണ്ടിക്കാട്ടി. അതിനായി മകന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ കോടതി നിര്‍ദേശം നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത