ദേശീയം

പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഭയം; നീറ്റിന് പിന്നാലെ തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ഥിനി കൂടി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  നീറ്റ് പരീക്ഷയ്ക്കു പിന്നാലെ തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. അരിയല്ലൂര്‍ സ്വദേശിനിയായ കനിമൊഴിയാണു പരാജയ ഭീതിയില്‍ ജീവനൊടുക്കിയത്. 16വയസായിരുന്നു. പരീക്ഷയ്ക്കു ശേഷം വിദ്യാര്‍ഥിനി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്നാണു മാതാപിതാക്കള്‍ നല്‍കിയിരിക്കുന്ന മൊഴി. പ്ലസ്ടു പരീക്ഷയില്‍ 600ല്‍ 562 മാര്‍ക്കു വാങ്ങിയിരുന്നു കനിമൊഴി.

എന്നാല്‍, നീറ്റില്‍ വിജയിക്കാന്‍ കഴിയില്ലെന്ന ഭീതിയാണ് ആത്മഹത്യയിലേക്കു നയിച്ചത്. രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ സേലം സ്വദേശിയായ ധനുഷ് എന്ന വിദ്യാര്‍ഥിയും നീറ്റ് പേടിയില്‍ ജീവനൊടുക്കിയിരുന്നു. തമിഴ്‌നാടിനെ നീറ്റില്‍നിന്ന് ഒഴിവാക്കാനുള്ള ബില്‍ കഴിഞ്ഞ ദിവസമാണു നിയമസഭയില്‍ പാസാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍