ദേശീയം

പിഞ്ചു കുഞ്ഞുമായി വനക്ഷേത്രത്തില്‍ ദമ്പതികള്‍ ; നരബലിക്ക് ശ്രമമെന്ന് സംശയം ; പൂജാരി ഉള്‍പ്പെടെ അഞ്ചുപേര്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

തെങ്കാശി :  നരബലിക്കു ശ്രമിച്ച ക്ഷേത്ര പൂജാരി ഉള്‍പ്പെടെ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 45 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് നരബലിക്കായി പശ്ചിമഘട്ട മലയടിവാരത്തുള്ള കടനാനദി അണക്കെട്ടിനു സമീപം വനത്തോടു ചേര്‍ന്നുള്ള ക്ഷേത്രത്തിനു സമീപം എത്തിച്ചത്. കുട്ടിയുടെ അമ്മയും പൊലീസിന്റെ കസ്റ്റഡിയിലാണ്. 

ശിവകാശി സ്വദേശികളാണ് തിങ്കളാഴ്ച വൈകീട്ട് കുഞ്ഞുമായി എത്തിയത്. പൗര്‍ണമി, അമാവാസി ദിവസങ്ങളില്‍ വനംവകുപ്പിന്റെ അനുമതിയോടെ മാത്രം തുറക്കുന്ന ക്ഷേത്രത്തിലാണ് ഇവരെത്തിയത്. പകല്‍പോലും പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് അതിവേഗത്തിലെത്തിയ കാര്‍ കണ്ടു സംശയം തോന്നിയ നാട്ടുകാര്‍ ഇവരെ പിന്‍തുടര്‍ന്നു. 

ക്ഷേത്രത്തിനു സമീപം കാര്‍ നിര്‍ത്തി പൂജ ആരംഭിച്ച പൂജാരി കുഞ്ഞിനെ തലകീഴായി പിടിച്ചതു കണ്ടതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയും പൂജ തടസ്സപ്പെടുത്തുകയുമായിരുന്നു. നരബലിക്ക് വന്നതല്ലെന്നും ശിവകാശിയില്‍ നിന്നു ശങ്കരന്‍കോവിലിലെ ഒരു ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ വനക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയതാണെന്നുമാണ് ദമ്പതികള്‍ പൊലീസിനോട് പറഞ്ഞത്. 

സന്ധ്യ കഴിഞ്ഞതിനാല്‍  ക്ഷേത്രത്തില്‍ നിന്നു ദൂരെ മാറി  പൂജ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നരബലി നടത്താനല്ല ഇവര്‍ വന്നതെന്നും ഇതു വ്യാജ പ്രചരണമാണെന്നും തെങ്കാശി എസ്പി ആര്‍ കൃഷ്ണരാജ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു