ദേശീയം

സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ ഗൗതം ദാസ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി അഗര്‍ത്തലയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൗതം ദാസിനെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ സ്ഥിതി ഗുരുതരമാവുകയും ഇന്ന് പുലര്‍ച്ചെ ഏഴിന് മരിക്കുകയുമായിരുന്നു

 70 കാരനായ ഗൗതം ദാസ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1971ല്‍ പാര്‍ടി അംഗമായി. വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് പല പദവികളും വഹിച്ചു. 1985ല്‍ പാര്‍ടി സംസ്ഥാന കമ്മറ്റിയംഗമായി .1994ല്‍ സെക്രട്ടറിയേറ്റിലും 2015ല്‍ കേന്ദ്ര കമ്മറ്റിയിലും അംഗമായി. ത്രിപുരയിലെ പാര്‍ടി മുഖ പത്രമായ ദേശേര്‍ കഥയുടെ സ്ഥാപക എഡിറ്ററായിയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ