ദേശീയം

ഒരു സെക്കന്റില്‍ 700ഡോസ്, മിനിറ്റില്‍ 42,000 ഡോസ്;  മോദിയുടെ ജന്മദിനത്തില്‍ ഉച്ചവരെ കോവിഡ് വാക്‌സിന്‍ എടുത്തത് ഒരു കോടിയലധികം പേര്‍; റെക്കോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ റെക്കോര്‍ഡ് വാക്‌സിന്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഓരോ മിനിറ്റിലും 42,000 ഡോസ് വാക്‌സിനാണ് നല്‍കുന്നതെന്ന് ആരോഗ്യപവര്‍ത്തകര്‍ പറയുന്നു. ഉച്ചയോടെ വാക്‌സിന്‍ എടുത്തവരുടെ എണ്ണം 
ഒരു കോടി പിന്നിട്ടതായാണ് കണക്കുകള്‍. ഇന്ന് രണ്ടരക്കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാവുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് കൂട്ടല്‍.

മോദിയുടെ ജന്മദിനമായ സെപറ്റംബര്‍ 17ന് രാജ്യത്തൊട്ടാകെ രണ്ടു കോടിപേര്‍ക്ക് കോവിഡ് വാക്‌സീന്‍ നല്‍കാന്‍ വിപുലമായ പരിപാടികള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഒരു മിനിറ്റില്‍ 42,000 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആര്‍എസ് ശര്‍മ ട്വിറ്ററില്‍ കുറിച്ചു. 

മോദിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് മൂന്നാഴ്ച നീളുന്ന വാക്‌സിന്‍ പ്രചാരണമാണ് ബിജെപി ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനും വാക്‌സീന്‍ എടുക്കാത്തവരെ വാര്‍ഡുതലത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാനും 10 ലക്ഷം ആരോഗ്യസന്നദ്ധപ്രവര്‍ത്തകരെയാണു ദേശീയതലത്തില്‍ ബിജെപി രംഗത്തിറക്കിയിട്ടുള്ളത്.

ഡോക്ടേഴ്‌സ്‌ഡേ ദിവസം 87 ലക്ഷം പേര്‍ക്കും പിന്നീട് ഒരുകോടി പേര്‍ക്കുമാണ് ഇതിനുമുന്‍പ് ഒറ്റദിവസം കൂടുതല്‍ വാക്‌സീന്‍ നല്‍കിയത്. മോദിയുടെ ജന്മദിനത്തില്‍ വാക്‌സിനില്‍ പുതിയ നേ്ട്ടം കൈവരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍

382 ദിവസം പട്ടിണി, 214 കിലോയിൽ നിന്ന് 80 കിലോയായി, പൊണ്ണത്തടി കുറച്ച് ഗിന്നസ് റെക്കോര്‍ഡ്; ഇത് ആന്‍ഗസ്‌ ബാര്‍ബിറിയുടെ കഥ

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്