ദേശീയം

സുഖ്ജിന്ദര്‍ സിങ് രന്‍ധാവ പഞ്ചാബ് മുഖ്യമന്ത്രിയാകും

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: സുഖ്ജിന്ദര്‍ സിങ് രന്‍ധാവ പഞ്ചാബ് മുഖ്യമന്ത്രിയാകും.ചണ്ഡിഗഡില്‍ നടന്ന നേതൃയോഗമാണ് രണ്‍ധാവയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. സമവായ ശ്രമത്തിന്റെ ഭാഗമായാണു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നീക്കം.

62 വയസ്സുള്ള രണ്‍ധാവ, അമരിന്ദര്‍ മന്ത്രിസഭയില്‍ ജയില്‍, സഹകരണ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നു. രാജ്യസഭാ എംപി അംബികാ സോണി വിസമ്മതിച്ചതോടെയാണു മുഖ്യമന്ത്രി സ്ഥാനം രണ്‍ധാവയിലേക്ക് എത്തുന്നത്. ഗുര്‍ദാസ്പുര്‍ സ്വദേശിയാണ്. മൂന്നു തവണ എംഎല്‍എ ആയിട്ടുണ്ട്. സംസ്ഥാന കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു. ഇദ്ദേഹത്തിന്റെ പിതാവ് രണ്ടു തവണ പിസിസി പ്രസിഡന്റ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 

ഹൈക്കമാന്‍ഡിന്റെ പിന്തുണ നഷ്ടമായതോടെയാണ് അമരിന്ദര്‍ രാജിവച്ചത്. അടുത്തവര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പഞ്ചാബില്‍ സുപ്രധാന മാറ്റം. താന്‍ അപമാനിതനായെന്ന് രാജിയ്ക്ക് ശേഷം, അദ്ദേഹം മാധ്യമപ്രര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാരിനെ നയിക്കാനുള്ള തന്റെ കഴിവിനെ ചോദ്യം ചെയ്തു. മൂന്നുതവണ എംഎല്‍എമാരുടെ യോഗം വിളിച്ചത് തന്നെ അപമാനിക്കാനാണ്. അടുത്തത് എന്താണെന്ന് ഉടന്‍ തീരുമാനിക്കും. രാഷ്ട്രീയത്തില്‍ എപ്പോഴും നിരവധി അവസരങ്ങളുണ്ടെന്നും നിലവില്‍ താന്‍ കോണ്‍ഗ്രസിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അമരിന്ദര്‍ സിങ്ങിന്റെയും നവജ്യോത് സിങ് സിദ്ദുവിന്റെയും നേതൃത്വത്തില്‍ ഏറെനാളായി നടക്കുന്ന അധികാര വടംവലിക്കൊടുവിലാണ്, ക്യാപ്റ്റന്റെ രാജി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ