ദേശീയം

ഗുജറാത്തില്‍ അഫ്ഗാനില്‍ നിന്നെത്തിച്ച 19,000 കോടിയുടെ ഹെറോയ്ന്‍ പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയ 19,000കോടിയുടെ ഹെറോയിന്‍ പിടികൂടി. ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഇത് പിടികൂടിയത്. രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് കണ്ടെയ്‌നറുകള്‍ക്കുള്ളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. വിഷയത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. 

ഒരു കണ്ടെയ്‌നറില്‍ 2,000 കിലോയും രണ്ടാമത്തെ കണ്ടെയ്‌നറില്‍ 1,000 കിലോ ഹെറോയ്‌നുമാണ് ഉണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മയക്കുമരുന്ന് ഇറാനിലെ പോര്‍ട്ടില്‍ നിന്നാണ് ഇന്ത്യയിലെത്തിച്ചത് എന്നാണ് സൂചന. മയക്കുമരുന്ന് പിടിച്ചെടുത്തിന് പിന്നാലെ അഹമ്മദാബാദ്,ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ ഡിആര്‍ഐ പരിശോധന നടത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഞാന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു, ഏകാധിപത്യം തകര്‍ത്ത് ജനാധിപത്യം തിരികെ പിടിക്കണം'

കെജരിവാള്‍ പുറത്തിറങ്ങി, ജയിലിന് മുന്നില്‍ ആഘോഷം

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ

'ആരാധകരെ ഇതിലെ, സൗജന്യ ടാറ്റു പതിക്കാം!'- ചരിത്ര നേട്ടത്തിന്റെ സ്മരണയ്ക്ക് ലെവര്‍കൂസന്റെ 'ഓഫര്‍'

11 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടല്‍, ഛത്തീസ്ഗഢില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു