ദേശീയം

മാല പൊട്ടിക്കലും മൊബൈല്‍ പിടിച്ചുപറിയും പതിവാക്കി, ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഷെഫ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാല പൊട്ടിക്കലും മൊബൈല്‍ ഫോണ്‍ പിടിച്ചുപറിയും പതിവാക്കിയ വിരുതനായി വലവിരിച്ച പൊലീസിന്റെ പിടിലായത് പഞ്ചനഞ്ചത്ര ഹോട്ടലിലെ ഷെഫ്. സിറ്റി ഫോറസ്റ്റ് ഗേറ്റിലാണ് ഇയാള്‍ പിടിയിലായത്.

നെബ്‌സരായി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാല പൊട്ടിക്കലും മൊബൈല്‍ ഫോണ്‍ പിടിച്ചുപറിയും വ്യാപകമാവുന്നതായി പരാതി ഉയര്‍ന്നപ്പോഴാണ് പൊലീസ് കെണിയൊരുക്കി കാത്തിരുന്നത്. സൈനിക് ഫാമില്‍ പിടിച്ചുപറി നടത്തി മടങ്ങുന്ന വഴി ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ ഇയാള്‍ പിസ്റ്റള്‍ ചൂണ്ടി രക്ഷപ്പെടാന്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ്എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്‌പ്പെടുത്തി തോക്കു കൈക്കലാക്കി.

നാടന്‍ തോക്കും കാട്രിജ്ഡും ഇയാളില്‍നിന്നു പിടിച്ചെടുത്തു. പൊലീസിന്റെ പിടിയിലാവുമ്പോള്‍ നാലു മൊബൈല്‍ ഫോണും നാലു സ്വര്‍ണ മാലയും കൈവശമുണ്ടായിരുന്നു. 37.5 ഗ്രാം മറ്റു സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. 

ഐപിസി 506, 411 വകുപ്പുകള്‍ പ്രകാരവും ആയുധ നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു