ദേശീയം

കവിയും ഫെമിനിസ്റ്റുമായ കമല ഭാസിന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കവിയും ഫെമിനിസ്റ്റുമായ കമല ഭാസിന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി കാന്‍സര്‍ രോഗത്തിന് ചികില്‍സയിലായിരുന്നു.

ഇന്ത്യയിലേയും ദക്ഷിണേഷ്യല്‍ മേഖലയിലും സ്ത്രീവിമോചക മൂവ്‌മെന്റിന്റെ ചാലകശക്തിയായിരുന്നു. ഗ്രാമങ്ങളിലെയും ഗോത്രവര്‍ഗങ്ങളിലെയും അവഗണിക്കപ്പെട്ട സ്ത്രീകളുടെ ഉന്നമത്തിനായി സങ്കട് എന്ന ഫെമിനിസ്റ്റ് നെറ്റ് വര്‍ക്കിന് കമല ഭാസിന്‍ രൂപം നല്‍കി.  

കവി, സാമൂഹിക പ്രവര്‍ത്തക എന്നീ നിലകളിലും പ്രശസ്തയാണ്. ക്യോംകി മേന്‍ ലഡ്കി ഹൂണ്‍, മുച്ഛെ പദ്‌നാ ഹെ എന്നിവ ശ്രദ്ധേയ കൃതികളാണ്. ഇപ്പോള്‍ പാകിസ്ഥാന്റെ അധീനതയിലുള്ള പഞ്ചാബിലെ ഗുജറാത്ത് ജില്ലയിലെ ഷാഹിദന്‍വാലി ഗ്രാമത്തില്‍ 1946 ലാണ് കമല ഭാസിന്‍ ജനിച്ചത്. 

രാജസ്ഥാനില്‍ ബിരുദ, ബിരുദാനന്തര പഠനങ്ങള്‍ക്ക് നടത്തി. തുടര്‍ന്ന് ഫെല്ലോഷിപ്പോടെ പശ്ചിമ ജര്‍മ്മനിയിലെ മൂണ്‍സ്റ്റര്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തി. നീത് കമല്‍ മകന്‍. മകള്‍ മീട്ടു 2006 ല്‍ മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

80 ലക്ഷം രൂപയുടെ ഭാഗ്യം കോഴിക്കോട് വിറ്റ ടിക്കറ്റിന് ; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ; അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 13

അഞ്ചു വേരിയന്റുകള്‍, 9 നിറം; നിരത്ത് കീഴടക്കാന്‍ പുതിയ സ്വിഫ്റ്റ്, വില 6.49 ലക്ഷം രൂപ മുതല്‍, വിശദാംശങ്ങള്‍

ഹോ! പരിഷ്കാരി; ഓണസദ്യയുടെ ദുബായ് വേർഷൻ; പൊങ്കാലയിട്ട് മലയാളികൾ, വിഡിയോ