ദേശീയം

രാഹുലിന്റെ മുന്‍ വിശ്വസ്തന്‍ യുപി മന്ത്രിസഭയിലേക്ക്; യോഗി ക്യാബിനറ്റ് വികസിപ്പിക്കുന്നു; തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം 

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഉത്തര്‍പ്രദേശ് മന്ത്രിസഭ വികസിപ്പിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്. ആറോ ഏഴോ മന്ത്രിമാര്‍ പുതുതായി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രാതിനിധ്യം ലഭിക്കാത്ത ജാതിക്കാരെയും പാര്‍ട്ടികളെയുമാണ് മന്ത്രിസഭ പുന:സംഘടനയില്‍ ഉള്‍പെടുത്തുക. 

അടുത്തിടെ ബിജെപിയിലെത്തിയ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും കോണ്‍്്ഗ്രസ് പ്രസിഡന്റുമായ ജിതിന്‍ പ്രസാദ മന്ത്രിസഭയിലെത്തും. സംഗീത ബിന്ദ്, ഛത്രപാല്‍ ഗംഗ്‌വാര്‍, പാല്‍തുറാം, ദിനേഷ ഖാതിക്, കൃഷ്ണ പാസ്വാന്‍ എന്നിവരുടെ പേരുകളും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്

കൂടാതെ നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദിനെ മന്ത്രിയാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട് കേന്ദ്രമന്ത്രിസഭ പുന:സംഘടനയില്‍ മകന്‍ പ്രവീണ്‍ നിഷാദിനെ ഉള്‍പെടുത്താത്തതിനെതിരെ അദ്ദേഹം നീരസം പ്രകടിപ്പിച്ചിരുന്നു.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ