ദേശീയം

കോണ്‍ഗ്രസ് പിന്തുണച്ചു; നിമ ബെന്‍ ആചാര്യ ഗുജറാത്തിലെ ആദ്യവനിതാ സ്പീക്കര്‍

സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍: മുതിര്‍ന്ന ബിജെപി നേതാവ് നിമബെന്‍ ആചാര്യ ഗുജറാത്ത് നിയമസഭാ സ്പീക്കര്‍. ഇതോടെ സംസ്ഥാനത്തെ ആദ്യവനിതാ സ്പീക്കറായി നിമബെന്‍.

കോണ്‍ഗ്രസും പിന്തുണച്ചതോടെ എതിരില്ലാതെയാണ് നിമാ ബെന്‍  തെരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് സ്പീക്കര്‍ സ്ഥാനത്തേക്ക്  പേര് നിര്‍ദേശിച്ചത്. 182 അംഗങ്ങില്‍ 65 എംഎല്‍എ മാരുള്ള കോണ്‍ഗ്രസ് ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തു.

1960ല്‍ ഗുജറാത്ത് സംസ്ഥാനം രൂപീകൃതമായതിന് പിന്നാലെ ആദ്യമായാണ് ഒരു വനിത സ്പീക്കര്‍ സ്ഥാനത്തേക്ക് എത്തുന്നത്. മുഴുവന്‍ അംഗങ്ങളുടെ പേരില്‍ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. തന്റെ കഴിവിന്റെ പരമാവധി ഉത്തരവാദിത്വത്തോടെ വിനിയോഗിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

എസ്.ആര്‍. ലാല്‍ എഴുതിയ കഥ 'കൊള്ളിമീനാട്ടം'

യൂറോപ്പിലെ രാജാക്കൻമാർ...

'റേഷന് ക്യൂ നില്‍ക്കുന്ന വീട്ടമ്മമാരല്ല, എന്നെ ആകര്‍ഷിച്ചിട്ടുള്ളത് ലൈംഗിക തൊഴിലാളികള്‍': സഞ്ജയ് ലീല ബന്‍സാലി

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്; അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍