ദേശീയം

ഓടയിലെ കുത്തൊഴുക്കില്‍ ഒലിച്ചുപോയ സോഫ്റ്റ് വെയര്‍ എന്‍ജിനീയറിന്റെ മൃതദേഹം കണ്ടെത്തി- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  തെലങ്കാനയില്‍ കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ കുത്തൊഴുക്കില്‍ ഒലിച്ചുപോയ സോഫ്റ്റ് വെയര്‍ എന്‍ജിനീയറിന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാത്രി ഓടയിലെ കുത്തൊഴുക്കില്‍ ഒലിച്ചുപോയ രജനീകാന്തിന്റെ മൃതദേഹമാണ് രണ്ടുദിവസം നീണ്ട തെരച്ചിലിന് ഒടുവില്‍ കണ്ടെത്തിയത്. 

ശനിയാഴ്ച രാത്രി ഹൈദരാബാദിലാണ്് സംഭവം. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായതിനെ തുടര്‍ന്ന് ഓട തിരിച്ചറിയാന്‍ കഴിയാതെ യുവാവ് വീഴുകയായിരുന്നു. വെള്ളക്കെട്ടിലൂടെ യുവാവ് നടന്നുവരുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഒരു ഘട്ടത്തില്‍ തൊട്ടുമുന്‍പില്‍ ഒഴുകുന്നത് ഓടയാണ് എന്ന് തിരിച്ചറിയാന്‍ കഴിയാതെ യുവാവ് വീണുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഓടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. അതിനാല്‍ സ്ലാബ് മാറ്റിയിരുന്നു. ഇതറിയാതെ യുവാവ് വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതായി മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റോഡില്‍ നിന്ന് അകലെയാണ് ഓട. യുവാവ് മനഃപൂര്‍വ്വം ഓടയിലേക്ക് വീഴുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു