ദേശീയം

കുറഞ്ഞ താപനിലയിലും കൃത്യത, ലക്ഷ്യസ്ഥാനം അണുവിട വ്യതിചലിക്കാതെ തകര്‍ത്തു; ആകാശ് പ്രൈമിന്റെ പരീക്ഷണം വിജയകരം- വീഡിയോ  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഭൂതല- ആകാശ മിസൈല്‍ ആയ ആകാശിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തിലായിരുന്നു ആകാശ് പ്രൈമിന്റെ പരീക്ഷണം. 

എതിര്‍ദിശയില്‍ വന്ന പരീക്ഷണത്തിനായി ഉപയോഗിച്ച ഡ്രോണിനെ പ്രതിരോധിക്കുകയും ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ക്കുകയും ചെയ്തതായി പൊതുമേഖലയിലെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ അറിയിച്ചു. ഡിആര്‍ഡിഒ ആണ് മിസൈല്‍ വികസിപ്പിച്ചത്.

ഉയര്‍ന്ന പ്രദേശങ്ങളിലെ കുറഞ്ഞ താപനിലയിലും മിസൈലിന് കൃത്യത ഉറപ്പുവരുത്താന്‍ സാധിച്ചു. നിലവിലുള്ള ആകാശ് മിസൈല്‍ തൊടുക്കാന്‍ ഉപയോഗിച്ച സാങ്കേതികവിദ്യയാണ് പരിഷ്‌കരിച്ച പതിപ്പിനും ഉപയോഗിച്ചത്. മിസൈലിന്റെ സഞ്ചാരപഥം സൂക്ഷ്മമായി വിലയിരുത്താന്‍ റഡാര്‍, ടെലിമെട്രി സ്റ്റേഷന്‍സ്, ഇലക്ട്രോ- ഒപ്ടിക്കല്‍ ടാര്‍ജറ്റിംഗ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.

മിസൈല്‍ പരീക്ഷണം വിജയകരമാക്കിയ ഡിആര്‍ഡിഒയെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. ലോകോത്തര മിസൈലുകള്‍ വികസിപ്പിക്കുന്നതില്‍ ഈ പരീക്ഷണം കരുത്തുപകരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

''ഞാന്‍ മസായിയാണ്. എല്ലാവരും അങ്ങനെ വിളിക്കുന്നു. ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി.

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും