ദേശീയം

പഞ്ചാബില്‍ വീണ്ടും ട്വിസ്റ്റ്; സിദ്ദു രാജിവച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഞ്ചാബ് പിസിസി പ്രസിഡന്റ് സ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവച്ചു. രാജിക്കത്ത് എഐഎസിസി അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ചു.

പഞ്ചാബിന്റെ ഭാവിയ്ക്കും ക്ഷേമത്തിനുമായി തനിക്ക് ഒരിക്കലും വീട്ടുവീഴ്ച ചെയ്യാനാവില്ലെന്നും പ്രസിഡന്റ്  സ്ഥാനം രാജിവച്ചെങ്കിലും കോണ്‍ഗ്രസില്‍ തുടരുമെന്നും സോണിയക്ക് അയച്ച കത്തില്‍ സിദ്ദു വ്യക്തമാക്കി.

പഞ്ചാബിലെ നേതൃമാറ്റത്തിനും മന്ത്രിസഭാ പുന: സംഘടനയ്ക്കും പിന്നാലെയാണ് സിദ്ദുവിന്റെ രാജി. 72 ദിവസം മാത്രമാണ് പിസിസി പ്രസിഡന്റ് സ്ഥാനത്ത് സിദ്ദുതുടര്‍ന്നത്. മന്ത്രിസഭാ പുന: സംഘടനയ്ക്ക് ശേഷം അധികാരകേന്ദ്രം സിദ്ദുമാത്രമാകുന്നുവെന്ന  ഒരസംതൃപ്തി പഞ്ചാബ് പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ഈ പശ്ചാത്തലത്തിലാണ്‌ സിദ്ദുവിന്റെ രാജിയെന്നും വിലയിരുത്തലുണ്ട്. 

നിലവിലെ മന്ത്രിസഭ പുന: സംഘടനയില്‍ ഹൈക്കമാന്റ് പൂര്‍ണമായി പിന്തുണച്ചത് സിദ്ദുവിനെയായിരുന്നു. ഇതില്‍ അമരീന്ദര്‍ വിഭാഗം പൂര്‍ണ അതൃപ്തി അറിയിച്ചിരുന്നു. ഇന്ന് അമരീന്ദര്‍ ഡല്‍ഹി സന്ദര്‍ശിക്കുന്നുണ്ട്. അമരീന്ദര്‍ സിങ് അമിത് ഷായെയും ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയും സന്ദര്‍ശിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന് മുന്‍പായി സിദ്ദുവിനെതിരെ രൂക്ഷമായ പ്രതികരണവും അമരീന്ദര്‍ നടത്തിയിരുന്നു. സിദ്ദു രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും സിദ്ദു മുഖ്യമന്ത്രിയാകാതിരിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി