ദേശീയം

'ഈ പാര്‍ട്ടിയില്‍ ഇനിയും തുടരാനില്ല'; കോണ്‍ഗ്രസ് വിടുകയാണെന്ന് പ്രഖ്യാപിച്ച് അമരിന്ദര്‍ സിങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിടുകയാണെന്ന് വ്യക്തമാക്കി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്. കോണ്‍ഗ്രസില്‍ തുടരാനില്ലെന്നും എന്നാല്‍ ബിജെപിയില്‍ ചേരില്ലെന്നും എന്‍ഡിടിവിയുമായുള്ള അഭിമുഖത്തില്‍ അമരിന്ദര്‍ സിങ് പറഞ്ഞു.

അമരിന്ദര്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ഇന്നലെ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നു രാവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായും അമരിന്ദര്‍ ചര്‍ച്ച നടത്തി.

അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്കു ശേഷം അമരിന്ദര്‍ മാധ്യമങ്ങളോടു പ്രതികരിച്ചിട്ടില്ല. കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ ഒഴിവാക്കി ഷായുടെ വാഹനത്തിലാണ് അമരിന്ദര്‍ മടങ്ങിയത്.

മോശമായ രീതിയിലാണ് കോണ്‍ഗ്രസ് തന്നോടു പെരുമാറിയതെന്ന് അമരിന്ദര്‍ പറഞ്ഞു. ഈ പാര്‍ട്ടിയില്‍ ഇനിയും തുടരാനില്ല- അമരിന്ദര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത