ദേശീയം

രണ്ട് ലാപ്പ്‌ടോപ്പ് കൊണ്ടുവന്നു; എയര്‍പോര്‍ട്ടില്‍ മന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റം

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: എയര്‍പോര്‍ട്ടില്‍ തമിഴ്‌നാട് ധനകാര്യ മന്ത്രി പളനിവേല്‍ ത്യാഗരാജനും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം. ലാപ്‌ടോപ്പ് കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് ചെന്നൈ എയര്‍പോര്‍ട്ടില്‍ മന്ത്രിയും ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റമുണ്ടായത്. ചെന്നൈയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് പോകാന്‍ എത്തിയതായിരുന്നു മന്ത്രി. 

ഡൊമസ്റ്റിക് ടെര്‍മിനലില്‍ ബാഗ് സ്‌കാനിങ്ങിന് കൊടുത്തപ്പോഴാണ് തര്‍ക്കമുണ്ടായത്. സ്‌കാനിങ്ങില്‍ ബാഗില്‍ രണ്ട് ലാപ്പ്‌ടോപ്പുകള്‍ കണ്ടു. ബാഗില്‍ രണ്ട് ലാപ്പ്‌ടോപ്പുകളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നില്ല എന്ന് ആരോപിച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ മന്ത്രിക്ക് നേരെ തട്ടിക്കയറിയത്. 

പ്രകോപിതനായ മന്ത്രി, രണ്ട് ലാപ്പ്‌ടോപ്പുകള്‍ ഒരേസമയം കൊണ്ടുപോകാന്‍ സാധിക്കില്ലെയെന്ന് ചോദിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഗാഡ്‌ജെറ്റുകളുടെയും കാര്യത്തില്‍ സ്‌കാനിങ് ആവശ്യത്തിനായി ഇവ പ്രത്യേകം നല്‍കണമെന്ന് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കി. മറ്റു ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു