ദേശീയം

പാല്‍ തിളപ്പിക്കാന്‍ വച്ചത് മറന്നു; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പിഞ്ചുകുഞ്ഞും വീട്ടുകാരും; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്നംഗ കുടുംബം അത്ഭുതമായി രക്ഷപ്പെട്ടു, തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചിയിലാണ് സംഭവം. കുടുംബാഗംങ്ങള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

കല്ലക്കുറുച്ചി ജില്ലയിലെ കല്‍വരയന്‍ മലയിലെ ആദിവാസി വീടുകളിലൊന്നിലാണ് സംഭവം. വീട്ടുകാരനായ രാജയും ഭാര്യയും 10 മാസം പ്രായമുള്ള മകനുമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

കഴിഞ്ഞദിവസം രാത്രി രാജയുടെ ഭാര്യ ഗ്യാസ് സ്റ്റൗവില്‍ പാല്‍ തിളപ്പിക്കാന്‍ വെച്ച ശേഷം അയല്‍വാസിയുടെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു. ഗ്യാസില്‍ പാല്‍ തിളപ്പിക്കാന്‍വച്ച കാര്യം യുവതി മറന്നുപോയിരുന്നു. ഉടന്‍ തന്നെ വൈക്കോല്‍ മേഞ്ഞ വീടിന് തീപിടിച്ചു. ഉടന്‍ തന്നെ വീട്ടുകാരെയും അയല്‍വാസികളെയും മാറ്റി. അതിനിടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു