ദേശീയം

വിനയ് മോഹന്‍ ഖ്വാത്ര പുതിയ വിദേശകാര്യ സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിനയ് മോഹന്‍ ഖ്വാത്ര പുതിയ വിദേശകാര്യ സെക്രട്ടറിയാകും. നിലവിലുള്ള വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃം​ഗ്ള ഈ മാസം 30 ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 

1988 ബാച്ച് ഐഎഫ്എസ് ഓഫീസറാണ് ഖ്വാത്ര. വാഷിംഗ്ടണ്‍ ഡിസി, ബീജിങ് തുടങ്ങിയിടങ്ങളില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1993 വരെ ജനീവയില്‍ ഇന്ത്യയുടെ പെര്‍മനന്റ് മിഷനില്‍ സെക്കന്‍ഡ് സെക്രട്ടറിയായിരുന്നു. നിലവില്‍ നേപ്പാളില്‍ ഇന്ത്യയുടെ സ്ഥാനപതിയായി പ്രവര്‍ത്തിക്കുകയാണ്.  2017 മുതല്‍ 2020 ഫെബ്രുവരി വരെ ഫ്രാന്‍സിലും സ്ഥാപനതിയായി പ്രവര്‍ത്തിച്ചുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും