ദേശീയം

36 ല്‍ 33 ഉം ബിജെപിക്ക്, എസ്പിക്ക് ഒന്നുമില്ല; യുപി ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ബിജെപിക്ക് വന്‍ വിജയം

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ    : ഉത്തര്‍പ്രദേശില്‍ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. 36 സീറ്റില്‍ 33 ഉം ബിജെപി നേടി. തെരഞ്ഞെടുപ്പ് നടന്ന 27 സീറ്റില്‍ 24 ലും ബിജെപി കരസ്ഥമാക്കി. ഒമ്പതിടത്ത് എതിരില്ലാതെയായിരുന്നു വിജയം. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ സമാജ് വാദി പാര്‍ട്ടിക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല. 

രണ്ടു സീറ്റില്‍ സ്വതന്ത്രരും ഒരിടത്ത് ജനതാദളും ( ലോക് താന്ത്രിക് ) വിജയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി അന്നപൂര്‍ണ സിങ് ആണ് വിജയിച്ചത്. 

ഇതോടെ 100 അംഗങ്ങളുള്ള ഉപരിസഭയില്‍ ബിജെപിക്ക് 67 സീറ്റായി. സമാജ് വാദി പാര്‍ട്ടിക്ക് 17 ഉം, ബിഎസ്പിക്ക് നാലും അംഗങ്ങളുണ്ട്. കോണ്‍ഗ്രസ്, അപ്‌നാ ദള്‍, നിഷാദ് പാര്‍ട്ടി എന്നിവര്‍ക്ക് ഓരോ അംഗങ്ങളുമുണ്ട്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ പകുതി സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന രീതിയാണ് ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റേത്. 


ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്