ദേശീയം

ചായയ്‌ക്കൊപ്പം പ്രഭാതഭക്ഷണം നല്‍കിയില്ല; വെടിയേറ്റ മരുമകള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  പ്രഭാതഭക്ഷണം നല്‍കിയില്ലെന്ന് ആരോപിച്ചു ഭര്‍തൃപിതാവ് വെടിവച്ച മരുമകള്‍ മരിച്ചു. 42 കാരിയായ സീമ പട്ടേല്‍ ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ താനെയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. 

വയറ്റില്‍ വെടിയേറ്റ 42 വയസ്സുകാരിയായ സ്ത്രീയെ ഉടന്‍ തന്നെ സമീപത്തെ ആശപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ ഭര്‍തൃപിതാവ് കാശിനാഥ് പാണ്ഡുരംഗ് പാട്ടീലിനെതിരെ (76) കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.

രാവിലെ ചായയ്‌ക്കൊപ്പം പ്രഭാതഭക്ഷണം നല്‍കാതിരുന്നതില്‍ പ്രകോപിതനായാണ് കാശിനാഥ് മകന്റെ ഭാര്യയ്ക്കു നേരെ റിവോള്‍വറില്‍നിന്നു വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാശിനാഥിന്റെ മറ്റൊരു മകന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു