ദേശീയം

വാക്ക് പാലിച്ച് ഭഗവന്ത് മാന്‍; പഞ്ചാബില്‍ ഇനി വൈദ്യുതി സൗജന്യം

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: അധികാരമേറ്റ് ഒരു മാസം തികയുന്ന വേളയില്‍ ഡല്‍ഹി മോഡല്‍ സൗജന്യങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങി പഞ്ചാബിലെ എഎപി സര്‍ക്കാര്‍. സംസ്ഥാനത്ത് ജനങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രഖ്യാപിച്ചു. 

ഒരു മാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി ഉപയോഗിക്കാം. ജൂലൈ ഒന്ന് മുതല്‍ സൗജന്യം ലഭിക്കമെന്ന് പഞ്ചാബ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം ജലന്ധറില്‍ മാധ്യമങ്ങളോട് സംസാരിക്കവേ പഞ്ചാബിലെ ജനങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന നല്ല വാര്‍ത്തകള്‍ ശനിയാഴ്ച കേള്‍ക്കാമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. വൈദ്യുതി സൗജന്യമായി നല്‍കുന്നത് സംബന്ധിച്ച് ഈ ആഴ്ചയുടെ തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെത്തി അരവിന്ദ് കെജരിവാളുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അതേസമയം വൈദ്യുതി സൗജന്യമാക്കുന്നത് സംസ്ഥാന സര്‍ക്കാരിന് അധിക ഭാരം നല്‍കും. കാര്‍ഷിക ആവശ്യങ്ങള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍, ബിപിഎല്‍ കുടുംബങ്ങള്‍ എന്നിവര്‍ക്ക് 200 യൂണിറ്റ് വരെയും നിലവില്‍ വൈദ്യുതി സൗജന്യമാണ്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്