ദേശീയം

കളിക്കാനായി കൂട്ടിക്കൊണ്ടുപോയി; നാലുവയസുകാരിയെ അയല്‍വാസിയായ 9കാരന്‍ ലൈംഗികമായി പീഡിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അയല്‍വാസിയായ നാലുവയസുകാരിയെ 9കാരന്‍ ലൈംഗികമായി പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലാണ് സംഭവം. 9 വയസുകാരനെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

താനെ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഏപ്രില്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ കളിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സ്വകാര്യഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി വിവരം വീട്ടില്‍ പറഞ്ഞതോടെയാണ്  പീഡനവിവരം പുറത്തറഞ്ഞത്. കുട്ടിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്