ദേശീയം

മൂര്‍ഖന്റെ 'പ്രതികാരം'; മാസങ്ങള്‍ക്കിടെ ഏഴു തവണ കടിച്ചു, കഷ്ടിച്ച് രക്ഷപ്പെട്ട് യുവാവ് 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഏഴുമാസത്തിനിടെ യുവാവിനെ ഏഴുതവണ പാമ്പ് കടിച്ചു. ഓരോ തവണയും യുവാവ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.  ഇതോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ് യുവാവ്.

രാംപൂരിലാണ് നാടിനെ നടുക്കിയ സംഭവം. ബബ്ലുവാണ് തുടര്‍ച്ചയായി പാമ്പിന്റെ ആക്രമണം നേരിട്ടത്. ഏഴു മാസം മുന്‍പ് മുന്നില്‍ കണ്ട രണ്ടു പാമ്പുകളില്‍ ഒന്നിനെ ബബ്ലു തല്ലിക്കൊന്നിരുന്നു. രക്ഷപ്പെട്ട രണ്ടാമത്തെ പാമ്പ് യുവാവിനോട് പ്രതികാരം വീട്ടുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഓരോ തവണയും പാമ്പ് കടിയേല്‍ക്കുമ്പോള്‍ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സമയത്ത് ചികിത്സ നല്‍കാന്‍ കഴിഞ്ഞതാണ് യുവാവിന് തുണയായത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഏഴാമത്തെ കടിയേറ്റത്. ഓരോ തവണയും കടിക്കാന്‍ വരുമ്പോഴും വടി കൊണ്ട് യുവാവ് പാമ്പിനെ നേരിട്ടെങ്കിലും പാമ്പ് രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ദരിദ്രകുടുംബത്തില്‍ നിന്ന് വരുന്ന ബബ്ലുവാണ് കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗം. പാടത്ത് പണിയെടുക്കുമ്പോഴാണ് കൂടുതല്‍ തവണയും കടിയേറ്റത്. ഇപ്പോള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ തന്നെ ഭയപ്പെടുന്നതായും ബബ്ലു പറയുന്നു. മൂര്‍ഖന്‍ പാമ്പാണ് യുവാവിനെ തുടര്‍ച്ചയായി കടിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫാം ഉടമ സത്യേന്ദ്ര പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ