ദേശീയം

ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്ത് മരുമകളെ വീട്ടിലെത്തിച്ച് കര്‍ഷകന്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മക്കളുടെ വിവാഹം വേറിട്ടതാക്കാന്‍ ഏത് രക്ഷിതാക്കളാണ് ആഗ്രഹിക്കാത്തത്. അതിനായി ചിലര്‍ സ്വീകരിക്കുന്ന വഴികളും വിചിത്രമാണ്. എന്നാല്‍ മധ്യപ്രദേശിലെ കര്‍ഷകനായ പിതാവിന് മകന്റെ വിവാഹദിവസം ഒരാഗ്രഹമേ ഉണ്ടായിരുന്നള്ളു. മകനും ഭാര്യയും വീട്ടിലെത്തുന്നത് ഒരു ഹെലികോപ്റ്ററിലാവണമെന്നുമാത്രം.

അതിനായി മന്ദ്‌സൗര്‍ ജില്ലയില്‍ ബദ്വാന്‍ ഗ്രാമത്തിലെ കര്‍ഷകനായ രമേശ് ധാഖഡ് ലക്ഷങ്ങള്‍ മുടക്കി ഒരു ഹെലികോപ്റ്റര്‍ വാടകക്കെടുത്തു. ഏക പുത്രന്റെ വിവാഹത്തിന് അസാധാരണമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് രമേശ് പറഞ്ഞു. തനിക്ക് ഭാര്യയെ സ്‌കോര്‍പ്പിയോയില്‍ കൊണ്ടുവരണമെന്നായിരുന്നു ആഗ്രഹമെന്നും പിതാവിന്റെ തീരുമാനം അപ്രതീക്ഷിതമായിരുന്നെന്നും മകന്‍ യശ്വന്ത് ധാഖഡ് പറഞ്ഞു. 45 കിലോമീറ്റര്‍ അകലെയുള്ള വിവാഹവേദിയില്‍ നിന്നാണ് സംഘം ഹെലികോപ്റ്ററിലെത്തിയത്. ബധ്വാനില്‍ ആറ് എക്കര്‍ ഭൂമിയില്‍ കൃഷി നടത്തിവരുന്ന രമേശിന് സ്വന്തമായി പലചരക്ക് കടയുമുണ്ട്.

ഉന്നത അധികാരികള്‍ക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാമെങ്കില്‍ കര്‍ഷകന്റെ മകനും ഹെലികോപ്റ്റര്‍ യാത്ര സാധിക്കില്ലേ എന്നായിരുന്നു രമേശിന്റെ പ്രതികരണം. മകന്റെയും മരുമകളുടേയും സന്തോഷമാണ് തനിക്ക് വലുതെന്നും രമേശ് പറഞ്ഞു.

ഈ വാര്‍ത്ത വായിക്കാം

'ഭാര്യയെ ​ഗർഭിണിയാക്കണം'- ഭർത്താവിന് 15 ദിവസത്തെ പരോൾ അനുവദിച്ച് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു