ദേശീയം

പാളം തെറ്റി ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക് - വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:തമിഴ്‌നാട്ടില്‍  ട്രെയിന്‍ പാളം തെറ്റി പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി. അവധിദിവസമായതിനാല്‍ സ്‌റ്റേഷനില്‍ കാര്യമായി യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരിക്കേറ്റ ലോക്കോ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.

ചെന്നൈ താംപരം- ബീച്ച് സ്റ്റേഷനില്‍ വൈകീട്ട് നാലരയോടെയാണ് സംഭവം. അറ്റകുറ്റപ്പണികള്‍  നടക്കുന്ന യാര്‍ഡില്‍ നിന്ന് സ്റ്റേഷനിലേക്ക് സബര്‍ബന്‍ ട്രെയിന്‍ കൊണ്ടുവരുമ്പോഴാണ് അപകടം ഉണ്ടായത്. ബ്രേക്കിങ് സിസ്റ്റത്തിന് ഉണ്ടായ തകരാറാണ് ട്രെയിന്‍ പാളം തെറ്റാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്രെയിനില്‍ ഉണ്ടായ ലോക്കോ പൈലറ്റിന് മാത്രമാണ് പരിക്കേറ്റത്. അവധി ദിവസമായതിനാല്‍ സ്റ്റേഷനില്‍ കാര്യമായി യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ഇത് അത്യാഹിതം ഒഴിവാക്കി. പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ പതിവായി നിരവധി യാത്രക്കാരാണ് ഈ സ്‌റ്റേഷനെ ആശ്രയിക്കുന്നത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം