ദേശീയം

280 കോടിയുടെ 'ഹെറോയിന്‍'; മയക്കുമരുന്നുമായി ഗുജറാത്തിലെത്തിയ പാക് ബോട്ട് പിടിയില്‍; 9 പേര്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: 280 കോടി രൂപയുടെ മയക്കുമരുന്നുമായി പാകിസ്ഥാന്‍ ബോട്ട് ഗുജറാത്തില്‍ പിടിയില്‍. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഗുജറാത്ത് തീരത്തിന് സമീപത്തു നിന്നും ബോട്ട് പിടികൂടിയത്. 

ബോട്ടിലുണ്ടായിരുന്ന ഒമ്പതുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്നത് 280 കോടി രൂപ വില വരുന്ന ഹെറോയിന്‍ ആണെന്നും പ്രതിരോധ വക്താവ് അറിയിച്ചു. അല്‍ ഹജ് എന്ന പാകിസ്ഥാന്‍ ബോട്ടാണ് പിടിയിലായത്. 

ഇന്ത്യന്‍ സമുദ്രാതിര്‍ത്ത കടന്ന ബോട്ടിനെ ഇന്ത്യന്‍ സേന വളയുകയും കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായുമായിരുന്നു. ബോട്ടിനെയും, ബോട്ടിലുണ്ടായിരുന്ന ജീവനക്കാരെയും സേന ഗുജറാത്തിലെ കച്ച് ജില്ലയിലെ ജക്കാവു തുറമുഖത്തെത്തിച്ചു. കസ്റ്റഡിയിലെടുത്ത ബോട്ട് ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത