ദേശീയം

ജെസിബിയിൽ എടിഎം കോരിയെടുത്തു; പണം അടിച്ചുമാറ്റി കള്ളൻമാർ! വിരുതിൽ അമ്പരന്ന് പൊലീസ്  (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ജെസിബി കൊണ്ടു എടിഎം മെഷീൻ കോരിയെടുത്ത് കള്ളൻമാർ. മഹാരാഷ്ട്രയിലെ സം​ഗ്ലിയിലാണ് എടിഎം കവർച്ച നടന്നത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കൗണ്ടറിലെ എടിഎം അപ്പാടെ കടത്തിക്കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ കാണാം. 

എടിഎം കൗണ്ടറിന്റെ വാതില്‍ ഒരാള്‍ തുറക്കുന്നതും പിന്നാലെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് ഉപയോഗിച്ച് വാതില്‍ തകര്‍ക്കുന്നതും കാണാം. ശേഷം എടിഎം അപ്പാടെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റില്‍ കോരിയെടുത്ത് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള എടിഎം മോഷണം പൊലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അമ്പരപ്പിക്കുന്ന രീതിയിലെ മോഷണം സംബന്ധിച്ച് രസകരമായും ചിലർ കമന്റുകൾ ചെയ്യുന്നുണ്ട്. 

മണി ഹെയിസ്റ്റ് 2023? എന്ന ചോദ്യത്തോടെയാണ് ഒരാള്‍ ഈ ദൃശ്യം പങ്കുവെച്ചത്. 'ക്രിപ്‌റ്റോ മൈനിങ്ങിന്റെ കാലത്ത് എടിഎം മൈനിങ് എന്ന പുതിയ കണ്ടുപിടുത്തം' എന്നായിരുന്നു മറ്റൊരാള്‍ നല്‍കിയ വിശേഷണം. മോഷണ രീതിയെ തമാശയായി അവതരിപ്പിച്ചും ഒട്ടേറെ പേര്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചു. തൊഴിലില്ലായ്മയും ഭക്ഷണത്തിന് ഉയര്‍ന്ന വിലയും ഉണ്ടാകുമ്പോള്‍ ഇത്തരം സംഭവങ്ങൾ കൂടുതൽ ഉണ്ടാകുമെന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി