ദേശീയം

'ഭരണനിര്‍വഹണം നിയമപ്രകാരമെങ്കില്‍ കോടതി ഇടപെടില്ല'; സര്‍ക്കാരുകളെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സര്‍ക്കാരുകളെ വിമര്‍ശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ഭരണനിര്‍വഹണം നിയമപ്രകാരമെങ്കില്‍ കോടതി ഇടപെടില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ കോടതിയെ സമീപിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം. 

പൊലീസ് അന്യായമായ അറസ്റ്റും പീഡനവും നിര്‍ത്തിയാല്‍ കോടതി ഇടപെടേണ്ടി വരില്ല. സര്‍ക്കാരുകള്‍ വര്‍ഷങ്ങളോളം കോടതി ഉത്തരവുകള്‍ നടപ്പാക്കാതെയിരിക്കുന്നു. കോടതിയലക്ഷ്യ ഹര്‍ജികള്‍ കോടതികളുടെ ജോലിഭാരം വീണ്ടും വര്‍ധിപ്പിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് എന്‍ വി രമണ. 

നിയമനിര്‍മ്മാണം വിശദമായ ചര്‍ച്ചകളിലൂടെ വേണം. അവ്യക്തതകള്‍ കോടതികളുടെ ജോലിഭാരം കൂട്ടും. ഹൈക്കോടതികളില്‍ പ്രാദേശിക ഭാഷകളില്‍ വാദത്തിന് അനുമതി നല്‍കണം. ഭാഷാ പ്രാവീണ്യമല്ല, നിയമപരിജ്ഞാനമാണ് പ്രധാനം. ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തണം. തസ്തികകള്‍ വര്‍ധിപ്പിക്കണം. അടിത്തറ ശക്തമല്ലെങ്കില്‍ നീതിന്യായ സംവിധാനം നിലനില്‍ക്കില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു, വിവിധ സംസ്ഥാന ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് ആയതിനാല്‍, സംസ്ഥാന നിയമ മന്ത്രി പി രാജീവ്, നിയമ സെക്രട്ടറി എന്നിവരാകും കേരളത്തിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി