ദേശീയം

ചികിത്സയിലുള്ളവരുടെ എണ്ണം 18,684 ആയി; ഇന്നലെ 3688 പേര്‍ക്ക് കോവിഡ്; 50 മരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3688 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 18,684 ആയി ഉയര്‍ന്നു. 

ഇന്നലെ വൈറസ് ബാധിച്ച് 50 പേരാണ് മരിച്ചത്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.74 ശതമാനമായി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 1,88,89,90,935 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഡല്‍ഹിയില്‍ ഇന്നും ആയിരത്തിന് മുകളില്‍ കോവിഡ് രോഗികളുണ്ട്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാകുന്നത്. ഇന്നലെ 1607 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5609 ആണ്. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 5.28 ശതമാനം ആണെന്ന് ഡല്‍ഹി ആരോഗ്യവകുപ്പ് അറിയിച്ചു. 


ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ