ദേശീയം

കേന്ദ്ര സര്‍വകലാശാല പിജി പ്രവേശനം: പൊതുപരീക്ഷ സെപ്റ്റംബര്‍ ഒന്നുമുതല്‍, പങ്കെടുക്കുന്നത് മൂന്നരലക്ഷം വിദ്യാര്‍ഥികള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളില്‍ പോസ്റ്റ് ഗ്രാജ്യുവേറ്റ് കോഴ്‌സുകളില്‍ ചേരുന്നതിനുള്ള ദേശീയ പൊതുപ്രവേശന പരീക്ഷ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഏഴുവരെയും സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 11 വരെയും രണ്ടു ഘട്ടങ്ങളായി നടത്തുമെന്ന് യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍. അഡ്മിറ്റ് കാര്‍ഡ്, പരീക്ഷാ കേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. ഈ അധ്യയനവര്‍ഷത്തില്‍ 66 സര്‍വകലാശാലകളിലെ പിജി പ്രവേശനത്തിനാണ് പരീക്ഷ. കംപ്യൂട്ടര്‍ അധിഷ്ഠിത പൊതു പ്രവേശന പരീക്ഷയ്ക്കായി 3.57 ലക്ഷം വിദ്യാര്‍ഥികളാണ് അപേക്ഷിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്  nta.ac.in, cuet.nta.nic, എന്നി സൈറ്റുകള്‍ സന്ദര്‍ശിക്കുക.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി