ദേശീയം

ഇൻഷുറൻസ് തുക കൊണ്ട് കടം വീട്ടാം, ഇന്റർനെറ്റിലെ ഉപദേശം പ്രചോദനമായി; ഭാര്യയെ കൊന്ന യുവാവ് അറസ്റ്റിൽ  

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: ഇൻഷുറൻസ് തുക നേടാനായി ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.  മധ്യപ്രദേശുകാരനായ ബദരീപ്രസാദ് മീണയാണ് അറസ്റ്റിലായത്. ജൂലൈ 26നാണ് മീണയുടെ ഭാര്യ പൂജ വെടിയേറ്റു കൊല്ലപ്പെട്ടത്.

കടം പെരുകിയതോടെ രക്ഷപ്പെടാൻ വഴി തേടി ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ കണ്ട ചില വിഡിയോകളാണ് മീണയെ കൊലപാതകമെന്ന ആശയത്തിലെത്തിച്ചത്. ഭാര്യയ്ക്ക് ഇൻഷുറൻസ് എടുത്ത ശേഷമായിരുന്നു കൊലപാതകം. സംഭവത്തിനു പിന്നാലെ കൊലപാതകം ആരോപിച്ച് ഇയാൾ നാല് പേർക്കെതിരെ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവും തുടങ്ങി. 

മീണയുടെ പ്രവൃത്തികളിൽ സംശയം തോന്നിയ പൊലീസ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് സത്യകഥ പുറത്തുവന്നത്. ഇയാൾ ഇന്റർനെറ്റിൽ ഒട്ടേറെ വിഡിയോകൾ കണ്ടിരുന്നെന്നും ചില വിഡിയോകളിൽനിന്ന് പ്രചോദിതനായാണ് ഇയാൾ ഭാര്യയ്ക്ക് ഇൻഷുറൻസ് എടുത്തശേഷം കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്യാൻ ഇയാളെ സഹായിച്ച ഒരു സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?