ദേശീയം

60 കഴിഞ്ഞ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: പ്രഖ്യാപനവുമായി യുപി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 60 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാമെന്ന് യോഗി ആദിത്യനാഥിന്റെ ട്വീറ്റില്‍ പറയുന്നു. മുതിര്‍ന്ന സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര എന്നത് ബിജെപിയുടെ പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനമാണ്.

ഇത് ഉടന്‍ തന്നെ നടപ്പാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. ഇതിന് പുറമേ രക്ഷാബന്ധനിനോട് അനുബന്ധിച്ച് എല്ലാ സ്ത്രീകള്‍ക്കും രണ്ടുദിവസം സൗജന്യമായി ബസ് യാത്ര നടത്താമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. 

ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് സൗജന്യയാത്ര. രക്ഷാബന്ധനിനോട് അനുബന്ധിച്ച് അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും അടുത്ത 48 മണിക്കൂറില്‍ സൗജന്യമായി ബസില്‍ യാത്ര ചെയ്യാമെന്ന് യോഗി ആദിത്യനാഥിന്റെ ട്വീറ്റില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ