ദേശീയം

'സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നതും സാമൂഹ്യ സുരക്ഷാ പദ്ധതികളും ഒന്നല്ല, പക്ഷേ...'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നതും സാമൂഹ്യ സുരക്ഷാ പദ്ധതികളും ഒന്നാണെന്നു കരുതാനാവില്ലെന്ന് സുപ്രീം കോടതി. സാമ്പത്തിക സ്ഥിതിയും സാമൂഹ്യ സുരക്ഷാ പദ്ധതികളും തമ്മില്‍ ഒരു സംതുലനത്തില്‍ പോവേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട കോടതി സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നതു പരിഗണിക്കാനാവില്ലെന്നും വ്യക്തമാക്കി.

സൗജന്യങ്ങള്‍ വാരിക്കോരി പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന ആവശ്യം ജനാധിപത്യ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ഈ മാസം 17ന് അകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കക്ഷികളോട് കോടതി ആവശ്യപ്പെട്ടു. യാതൊരു യുക്തിയുമില്ലാതെ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് നടപടി.

പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് ജനാധിപത്യ വിരുദ്ധമായ നടപടിയാണ്. അതിലേക്കൊന്നും കടക്കാന്‍ ഉദ്ദേശിക്കുന്നില്ല. അത് നിയമ നിര്‍മാതാക്കളുടെ മേഖലയാണ്. എന്നാല്‍ ഒരു യുക്തിയുമില്ലാതെ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ഗൗരവമേറിയ വിഷയം തന്നെയാണ്. ഇതില്‍ ബന്ധപ്പെട്ട കക്ഷികള്‍ അഭിപ്രായങ്ങള്‍ അറിയിക്കണം- ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി