ദേശീയം

ചെന്നൈയിൽ പട്ടാപ്പകൽ വൻ ബാങ്ക് കൊള്ള; ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി 20കോടിയുടെ സ്വർണവും പണവും കവർന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ന​ഗരത്തിൽ പട്ടാപ്പകൽ വൻ ബാങ്ക് കവർച്ച. ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ അരുംബാക്കം ശാഖയിലാണ് കവർച്ച നടന്നത്. 20 കോടി രൂപയുടെ സ്വർണവും പണവുമാണ് ഇവിടെ നിന്ന് കവർന്നത്. ഇടപാടുകാർ ഈടായി നൽകിയ സ്വർണമാണ് നഷ്ടമായത്. 

ജീവനക്കാരെ തോക്ക് ചൂണ്ടി ബന്ദിയാക്കിയാണ് കോടികൾ കവർന്നത്. ബാങ്കിലെ ജീവനക്കാരുടെ നേതൃത്വത്തിൽ തന്നെയാണ് കവർച്ച എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ അരുംബാക്കം ഹണ്ട്രഡ് സ്ട്രീറ്റ് റോഡിലെ ഓഫീസിനകത്തേക്ക് മൂന്നം​ഗ സായുധ സംഘം ഇരച്ചു കയറിയാണ് മോഷണം നടത്തിയത്. 

സുരക്ഷാ ജീവനക്കാരനെ മയക്കുമരുന്ന് മണപ്പിച്ച് ബോധം കെടുത്തിയാണ് സംഘം അകത്തേക്ക് കടന്നത്. പിന്നാലെ മറ്റു ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി. ഇതിന് ശേഷം ഷട്ടറുകൾ താഴ്ത്തി സം​ഘം പണം കവരുകയായിരുന്നു. 

ചെന്നൈ ഡെപ്യൂട്ടി കമ്മീഷണറടക്കമുള്ള ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി ഇപ്പോൾ പരിശോധനകൾ നടത്തുകയാണ്. ആറ് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് ചെന്നൈ ന​ഗരത്തിൽ തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ