ദേശീയം

കനത്തമഴയില്‍ നിരത്തില്‍ കൂറ്റന്‍ മുതല; പരിഭ്രാന്തിയില്‍ നാട്ടുകാര്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ശക്തമായ മഴയാണ് മധ്യപ്രദേശില്‍ ലഭിക്കുന്നത്. കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി. ഇപ്പോള്‍ വെള്ളക്കെട്ടിലായ ജനവാസകേന്ദ്രത്തിലൂടെ മുതല നീന്തുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ശിവ്പുരി ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. കനത്തമഴയില്‍ ജനവാസകേന്ദ്രങ്ങള്‍ വെള്ളത്തിന്റെ അടിയിലാണ്. ജനവാസകേന്ദ്രത്തിലെ ഓള്‍ഡ് ബസ് സ്റ്റാന്‍ഡിന് സമീപത്തുകൂടി മുതല നീന്തുന്നതാണ് വീഡിയോയിലുള്ളത്. മുതലയെ കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

ഒരു മണിക്കൂര്‍ നീണ്ട പരിശ്രത്തിന് ഒടുവില്‍ മുതലയെ പിടികൂടി. എട്ടടി നീളമുള്ള മുതലയെയാണ് പിടികൂടിയത്. തുടര്‍ന്ന് മുതലയെ സാഖ്യ സാഗര്‍ തടാകത്തില്‍ വിട്ടയച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''