ദേശീയം

മോശം ഭക്ഷണം വിളമ്പി; കാറ്ററിങ് ജീവനക്കാരന്റെ മുഖത്തടിച്ച് എംഎല്‍എ; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയ കാറ്ററിങ് ജീവനക്കാരന്റെ മുഖത്ത് അടിച്ച് എംഎല്‍എ. ഏക്നാഥ് ഷിന്‍ഡെ പക്ഷത്തുള്ള ശിവസേന എംഎല്‍എ സന്തോഷ് ബംഗര്‍ ആണ് കാറ്ററിങ് ജീവനക്കാരനെ മര്‍ദ്ദിച്ചതും അധിക്ഷേപിച്ചതും. മുഖത്തടിക്കുന്ന എംഎല്‍എയുടെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. 

മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിലെ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി നല്‍കുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് പറഞ്ഞാണ് എംഎല്‍എയുടെ മര്‍ദ്ദനം. എംഎല്‍എ ഇയാളുടെ മുഖത്തടിക്കുന്നതും അധിക്ഷേപിക്കുന്നതും വീഡിയോയില്‍ കാണാം. 

ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് പരിശോധനയ്ക്കായി നേരിട്ട് എത്തിയതെന്നാണ് എംഎല്‍എയുടെ വാദം. 

മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുന്‍പാണ് ഉദ്ധവ് താക്കറെയ്‌ക്കൊപ്പം നിന്ന സന്തോഷ് ബംഗര്‍ മറുപക്ഷത്തേക്ക് ചാടിയത്. ഇതേതുടര്‍ന്ന് ബംഗറിനെ സേനാ നേതൃത്വം ഹിംഗോലി ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. ഏക്‌നാഥ് ഷിന്‍ഡെയ്ക്ക്് ഒപ്പം പോയ എംഎല്‍എമാരോട് തിരികെയെത്താനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു