ദേശീയം

കാമുകിയെ കാണാന്‍ 25കാരന്‍ ബുര്‍ഖ ധരിച്ചെത്തി; കയ്യോടെ പിടികൂടി നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വേഷം മാറിയെത്തിയ 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിയെ കാണാന്‍ ബുര്‍ഖ ധരിച്ചെത്തിയ യുവാവിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. സംശയം തോന്നിയ പ്രദേശവാസികള്‍ ബുര്‍ഖ മാറ്റാന്‍ ആവശ്യപ്പെട്ടേതോടെയാണ് കള്ളി വെളിച്ചത്തായത്. 

ഷാജഹാന്‍പുര്‍ മെഹ്മദ്പുര്‍ ഗ്രാമത്തിലാണ് സംഭവം. ബുര്‍ഖ ധരിച്ചെത്തിയ സെയ്ഫ് അലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമാധാനന്തരീക്ഷത്തിന് ഭംഗം വരുത്തി എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് എന്ന് പൊലീസ് പറയുന്നു.

സെയ്ഫ് അലിക്ക് വീട്ടില്‍ നിന്ന് അകലെ ജോലി കിട്ടി. അവിടെയ്ക്ക് പോകുന്നതിന് മുന്‍പ് കാമുകിയെ കാണാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഐഡന്റിന്റി മറയ്ക്കുന്നതിന് വേണ്ടിയാണ് യുവാവ് ബുര്‍ഖ ധരിച്ചത്. യുവാവിന്റെ വേഷവിധാനത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍,ബുര്‍ഖ മാറ്റാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവാവിനെ നാട്ടുകാര്‍ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍