ദേശീയം

കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിന്റെ തല പാത്രത്തില്‍ കുടുങ്ങി; ഒരു മണിക്കൂര്‍ നീണ്ട പരിശ്രമം, രക്ഷപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കളിക്കുന്നതിനിടെ, 18 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ തല പാത്രത്തില്‍ കുടുങ്ങി.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പാത്രം മുറിച്ചുമാറ്റി കുഞ്ഞിനെ രക്ഷപ്പെടുത്തി.

രാമനാഥപുരം ജില്ലയില്‍ പരമകുടി നഗരത്തിലാണ് സംഭവം. അടുക്കളയില്‍ കളിക്കുന്നതിനിടെ 18 മാസം മാത്രം പ്രായമുള്ള അജിത്ത് എന്ന കുഞ്ഞിന്റെ തലയാണ് അബദ്ധത്തില്‍ പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രത്തില്‍ കുടുങ്ങിയത്. പേടിച്ചുവിറച്ച കുഞ്ഞ് കരയാന്‍ തുടങ്ങി. കുഞ്ഞിനെ രക്ഷിക്കാന്‍ വീട്ടുകാര്‍ക്ക് കഴിയാതെ വന്നതോടെയാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചത്.

ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് കുഞ്ഞിനെ രക്ഷിച്ചത്. പ്ലയര്‍ ഉപയോഗിച്ച് പാത്രം മുറിച്ച് മാറ്റുകയായിരുന്നു. ഒരുവിധത്തിലും പരിക്കേല്‍ക്കാതെ സുരക്ഷിതമായാണ് കുഞ്ഞിനെ പാത്രത്തില്‍ നിന്ന് രക്ഷിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു