ദേശീയം

11 കാരിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ 'സൗകര്യം' ഒരുക്കി കൂട്ടുകാരി; പീഡനം നോക്കിനിന്നു; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്


മുംബൈ: 11 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സുഹൃത്തായ യുവതി അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ വിരാര്‍ ( വെസ്റ്റ്) ഏരിയയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ആറുമണിക്കൂറിനകം തന്നെ പ്രതികളെ പൊലീസ് പിടികൂടി. 

പീഡനത്തിനിരയായ പെണ്‍കുട്ടി വൈകീട്ട് വീടിന് സമീപത്തുള്ള കടയില്‍ മൊബൈല്‍ഫോണ്‍ റിപ്പയര്‍ ചെയ്യാനായി പോയതായിരുന്നു. ഇതിനിടെ പെണ്‍കുട്ടി 21 വയസ്സുള്ള സുഹൃത്തിനെ കണ്ടുമുട്ടി. ഇവര്‍ പെണ്‍കുട്ടിയെ ഒഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. 

തുടര്‍ന്ന് യുവതി മൂന്ന് ആണ്‍സുഹൃത്തുക്കളെ വിളിച്ചുവരുത്തി. യുവതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും പുരുഷന്‍മാരില്‍ ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ഓരോരുത്തരായി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. യുവാക്കള്‍ ആക്രമിച്ചപ്പോള്‍ യുവതി അതെല്ലാം നോക്കിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. 

പുലര്‍ച്ചെയോടെ പ്രതികള്‍ പെണ്‍കുട്ടിയെ വീടിന് സമീപത്തുകൊണ്ടിറക്കി വിട്ടശേഷം കടന്നുകളഞ്ഞു. സംഭവിച്ച കാര്യം പെണ്‍കുട്ടി അമ്മയെ അറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഉടനടി പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്ത യുവതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. 

യുവതിയുടെ സുഹൃത്തായ കോളജ് വിദ്യാര്‍ത്ഥി, പച്ചക്കറി കച്ചവടക്കാരന്‍ എന്നിവരെയും മൂന്നുമണിക്കൂറിനകം പൊലീസ് പിടികൂടി. പ്രതിയായ മൂന്നാമനു വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതികള്‍ക്കെതിരെ ബലാത്സംഗം, പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു