ദേശീയം

26/11 മോഡല്‍ ആക്രമണം നടത്തും, മുംബൈയില്‍ ഭീഷണി സന്ദേശം,; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയില്‍ 26/11 മോഡല്‍ ആക്രമണം നടത്തുമെന്ന് പൊലീസിന് ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പൊലീസിന്റെ വാട്ടസ്ആപ്പ് നമ്പറില്‍  വന്ന സന്ദേശങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി. 

വിദേശത്തെ നമ്പറില്‍ നിന്നാണ് സന്ദേശം വന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വര്‍ളിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക് കണ്‍ട്രോള്‍ റൂമിലാണ് സന്ദേശം ലഭിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് വാട്ട്‌സ്ആപ്പ് സന്ദേശം വന്നതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

സന്ദേശം വന്നതിനെക്കുറിച്ച് സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

2008 നവംബര്‍ 26ന് മുംബൈയിലുണ്ടായ ഭീകരാക്രമണത്തില്‍ 166 പേരാണ് മരിച്ചത്. മുന്നൂറിലേറെപ്പേര്‍ക്കു പരിക്കേറ്റു. പാകിസ്ഥാനില്‍ നിന്നെത്തിയ പത്തു ഭീകരരാണ് രാത്രിയില്‍ ആക്രമണം നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞടുപ്പ് കമ്മിഷൻ

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍

അജിത്തിന് 53ാം പിറന്നാള്‍, സര്‍പ്രൈസ് സമ്മാനവുമായി ശാലിനി

ലൈം​ഗിക വിഡിയോ വിവാദം; ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ