ദേശീയം

ആര്‍എസ്എസ് നേതാവിനെ ഹണി ട്രാപ്പില്‍ കുരുക്കി, 50 ലക്ഷം തട്ടി; മനുഷ്യാവകാശ പ്രവര്‍ത്തക പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

മാണ്ഡ്യ: ആര്‍എസ്എസ് നേതാവിനെ ഹണി ട്രാപ്പില്‍ കുടുക്കി അന്‍പതു ലക്ഷം രൂപ തട്ടിയ കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക അറസ്റ്റില്‍. ആര്‍എസ്എസ് നേതാവ് നിദ്ദോഡി ജഗന്നാഥ ഷെട്ടി നല്‍കിയ പരാതിയില്‍ സല്‍മ ബാനുവിനെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.

ദക്ഷിണ കന്നട ജില്ലയിലെ ആര്‍എസ്എസ് നേതാവും സ്വര്‍ണ വ്യാപാരിയുമാണ് ഷെട്ടി. ഷെട്ടിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയാണ് പണം തട്ടിയത്.

മാണ്ഡ്യയില്‍നിന്നു മൈസൂരുവിലേക്കു ലിഫ്‌റ് ഓഫര്‍ ചെയ്താണ് സംഘം ഷെട്ടിയെ കുരുക്കിയതെന്ന് പൊലീസ് പറഞ്ഞു. കാറില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച ഷെട്ടിയുടെ ചിത്രങ്ങളും വിഡിയോയും പകര്‍ത്തി. 

നാലു കോടി രൂപയാണ് ചിത്രങ്ങള്‍ പരസ്യമാക്കാതിരിക്കാന്‍ സംഘം ആവശ്യപ്പെട്ടത്. ഷെട്ടി ഇവര്‍ക്ക് അന്‍പതു ലക്ഷം നല്‍കി. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

സംഘത്തിലെ മറ്റുള്ളവര്‍ക്കായി തിരിച്ചില്‍ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമീറുള്‍ ഇസ്‌ലാമിന് തൂക്കുകയര്‍ തന്നെ; വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

ഫീല്‍ഡ് ഒന്നും ചെയ്യേണ്ട, വരൂ, ഇംപാക്ട് പ്ലെയര്‍ ആവാം; ഗെയ്‌ലിനെ ക്ഷണിച്ച് കോഹ്‌ലി- വിഡിയോ

തുമ്പായി ലഭിച്ചത് കാറിന്റെ നിറം മാത്രം, അഞ്ചുമാസത്തിനിടെ പരിശോധിച്ചത് 2000ലധികം സിസിടിവി ദൃശ്യങ്ങള്‍; വയോധികയുടെ അപകടമരണത്തില്‍ പ്രതി പിടിയില്‍

നിരന്തരം മരിക്കുകയും പുനര്‍ജനിക്കുകയും ചെയ്യുന്ന സിനിമ

'എത്രയും വേഗം അവനെ കൊല്ലണം'; കോടതിയില്‍ നിന്നും നീതി കിട്ടിയെന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മ