ദേശീയം

പൊതുജനം നോക്കിനില്‍ക്കേ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ചു, ഭര്‍ത്താവിനും മന്ത്രവാദിക്കുമെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ പൊതുജനം നോക്കിനില്‍ക്കേ വെള്ളച്ചാട്ടത്തിന്റെ അടിയില്‍ നിന്ന് കുളിക്കാന്‍ ഭര്‍ത്താവും ബന്ധുക്കളും നിര്‍ബന്ധിച്ചതായി യുവതിയുടെ പരാതി. തനിക്ക് ആണ്‍കുഞ്ഞ് ജനിക്കുന്നതിന് മന്ത്രവാദിയുടെ വാക്ക് കേട്ടാണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതെന്നും 30കാരിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ ബിസിനസുകാരനായ ഭര്‍ത്താവും മന്ത്രവാദിയും ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പുനെയിലാണ് സംഭവം. മന്ത്രവാദി മൗലാന ബാബയുടെ വാക്ക് കേട്ട് യുവതിയെ റായ്ഗഡിലെ വെള്ളച്ചാട്ടത്തിലാണ് കൊണ്ടുപോയത്. പൊതുജനം നോക്കിനില്‍ക്കേ വെള്ളച്ചാട്ടത്തിന്റെ അടിയില്‍ നിന്ന് കുളിക്കാന്‍ ഭര്‍ത്താവും ബന്ധുക്കളും നിര്‍ബന്ധിച്ചു. തനിക്ക് ആണ്‍കുഞ്ഞ് ജനിക്കുന്നതിന് വേണ്ടി ചടങ്ങ് എന്ന പേരിലാണ് കുളിക്കാന്‍ നിര്‍ബന്ധിച്ചതെന്നും പരാതിയില്‍ പറയുന്നു.

2013ലാണ് 30കാരി ബിസിനസുകാരനെ കല്യാണം കഴിച്ചത്. തന്റെ വ്യാജ ഒപ്പ് ഉപയോഗിച്ച് തന്റെ പേരിലുള്ള വസ്തു പണയം വെച്ച് ഭര്‍ത്താവ് 75 ലക്ഷം രൂപയുടെ വായ്പയെടുത്തതായും പരാതിയില്‍ പറയുന്നു. ആഭിചാരം തടയല്‍ നിയമം അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് നാലുപേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ച് എസ്ഐടി

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരം

ഏഷ്യൻ റിലേ; മിക്സഡ് വിഭാ​ഗത്തിൽ ഇന്ത്യക്ക് ദേശീയ റെക്കോർഡോടെ സ്വർണം (വീഡിയോ)

കുതിരാനില്‍ ആവശ്യത്തിനു ശുദ്ധവായുവും വെളിച്ചവും ഇല്ലെന്ന് പരാതി