ദേശീയം

നദിയില്‍ മുതലകള്‍ക്കിടയില്‍ കുടുങ്ങി കുട്ടി; സാഹസിക രക്ഷാപ്രവര്‍ത്തനം; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: വെള്ളപ്പൊക്കത്തില്‍ ചംബല്‍ നദിയില്‍ ഒഴുകിപ്പോയ കുട്ടിയെ മുതലകള്‍ക്കിടയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. ഭയന്ന് നിലവിളിച്ച് വെള്ളത്തില്‍ മുങ്ങുന്ന കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്.

ഐആര്‍എസ് ഉദ്യോഗസ്ഥനായ ഡോ. ഭഗീരഥ് ചൗധരിയാണ് ചംബല്‍ നദിയില്‍ നിന്നുള്ള ഈ വീഡിയോ പങ്കുവച്ചത്. ഇവരാണ് യഥാര്‍ഥ നായകര്‍, രക്ഷാപ്രവര്‍ത്തകര്‍ക്ക് സല്യൂട്ട് എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കിട്ടത്.

കഴിഞ്ഞ ദിവസം മന്ദ്‌സൗര്‍ ജില്ലയിലെ ഗാന്ധിസാഗര്‍ അണക്കെട്ട് കാണാനെത്തിയ യുവാവ് കാല്‍വഴുതി ചംബല്‍ നദിയില്‍ വീണതിനെ തുടര്‍ന്ന് മുതല കടിച്ചു തിന്നിരുന്നു. വിനോദ സഞ്ചാരികള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു