ദേശീയം

ചൂടാക്കിയ പാത്രം വച്ച് കൈവിരലിലെ തൊലി നീക്കി, കൂട്ടുകാരന്റെ വിരലിൽ വച്ചുപിടിപ്പിച്ചു; വിചിത്രമായ പരീക്ഷ തട്ടിപ്പു പദ്ധതി, പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

വഡോദര; റെയിൽവേ ജോലിക്കായുള്ള മത്സരപരീക്ഷയിൽ ജയിക്കാനായി ഉദ്യോ​ഗാർത്ഥി നടത്തിയ വിചിത്രമായ തട്ടിപ്പു പദ്ധതി പൊളിഞ്ഞു. മത്സരപരീക്ഷയിൽ ജയിക്കാനായി കൈവിരലിലെ തൊലി നീക്കം ചെയ്ത് സുഹൃത്തിന്റെ വിരലിൽ പതിപ്പിച്ച് ആൾമാറാട്ടം നടത്താനായിരുന്നു പദ്ധതി. എന്നാൽ വിചിത്രമായ തട്ടിപ്പു രീതി തന്നെ ഇവരെ കുടുക്കുകയായിരുന്നു. മനീഷ് കുമാർ, രാജ്യ​ഗുരു ​ഗുപ്തഎന്നിവരാണ് പരിശോധനയിൽ പിടിയിലായത്. 

ഗുജറാത്തിലെ ലക്ഷ്മിപുരയിൽ നടന്ന റെയിൽവേ ഗ്രൂപ്പ് ഡി പരീക്ഷയ്ക്കിടെയാണ് അധികൃതരെ പോലും ഞെട്ടിച്ച സംഭവമുണ്ടായത്. രാജ്യ​ഗുരു ​ഗുപ്ത പഠനത്തിൽ മികവു പുലർത്തിയിരുന്നു. തനിക്കു പകരം മിടുക്കനായ കൂട്ടുകാരനെക്കൊണ്ട് പരീക്ഷയെഴുതിച്ചാൽ ജോലി നേടാനാകും എന്ന പ്രതീക്ഷയിലാണ് പദ്ധതികൾ തയാറാക്കിയത്. ബയോമെട്രിക് പരിശോധനയിൽ പിടിക്കപ്പെടാതാരിക്കാൻ മനീഷ് കുമാർ തന്റെ വിരലിലെ തൊലി നീക്കി കൂട്ടുകാരന്റെ വിരലിൽ പിടിപ്പിക്കുകയായിരുന്നു. രാജ്യഗുരു പരീക്ഷയെഴുതിയാൽ ജോലി ലഭിക്കുമെന്ന പ്രതീക്ഷയാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാൾ പറഞ്ഞു. 

ബയോമെട്രിക് പരിശോധനയിൽ വിരലടയാളം ശരിയാകാത്തതിനാൽ രാജ്യഗുരുവിനെ അധികൃതർ ത‌ടഞ്ഞു. രാജ്യ​ഗുരുവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇൻവിജിലേറ്റർ വിരൽ പരിശോധിച്ചപ്പോൾ തൊലി അടർന്നു താഴെവീണു. ഇതുകണ്ട അധികൃതരും ഞെട്ടി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ രാജ്യ​ഗുരു തട്ടിപ്പു തുറന്നു പറഞ്ഞത്. സുഹൃത്തിന്റെ നിർബന്ധപ്രകാരമാണ് തട്ടിപ്പ് ചെയ്തതെന്നും ചൂടാക്കിയ പാത്രത്തിൽ വിരൽവച്ചു പൊള്ളിച്ചാണ് മനീഷ് കൈവിരലിലെ തൊലി വേർപെടുത്തി അടർത്തിയെടുത്ത് തന്റെ വിരലിൽ പിടിപ്പിച്ചതെന്ന് ഇയാൾ പറഞ്ഞു. ഇൻവിജിലേറ്ററുടെ അവസരോചിതമായ ഇടപെടലിൽ വലിയ തട്ടിപ്പ് പുറത്തുവന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി