ദേശീയം

ബാത്‌റൂമില്‍ നിന്നും ലഹരിമരുന്ന് കണ്ടെടുത്തു; സൊണാലി ഫോഗട്ടിന്റെ ദുരൂഹ മരണത്തില്‍ ക്ലബ് ഉടമ അടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


പനാജി: ഹരിയാനയിലെ ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്റെ ദുരൂഹ മരണത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഗോവയിലെ ഒരു ക്ലബ് ഉടമയും മയക്കുമരുന്ന് ഇടപാടുകാരനുമാണ് അറസ്റ്റിലായത്. ഇതോടെ സൊണാലിയുടെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം നാലായി. 

മരണത്തിന് മുമ്പ് സൊണാലി ഗോവയില്‍ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത ക്ലബ്ബിന്റെ ഉടമയാണ് പിടിയിലായത്. ക്ലബ്ബില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ശുചിമുറിയില്‍ നിന്നും ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പാര്‍ട്ടിക്കിടെ സൊണാലി ഫോഗട്ടിന് ലഹരിമരുന്ന് നല്‍കിയിരുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. 

സൊണാലിയുടെ മരണവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായികളായ രണ്ടുപേരെ വ്യാഴാഴ്ച വൈകീട്ട് പൊലീസ്  അറസ്റ്റ് ചെയ്തിരുന്നു. സൊണാലിയുടെ പഴ്‌സനല്‍ അസിസ്റ്റന്റ് സുധീര്‍ സാങ്‌വന്‍, അയാളുടെ സുഹൃത്ത് സുഖ്‌വിന്ദര്‍ വാസി എന്നിവരാണ് അറസ്റ്റിലായത്. നിര്‍ബന്ധിച്ചാണ് ലഹരി നല്‍കിയതെന്നും അറസ്റ്റിലായവര്‍ മൊഴി നല്‍കിയതായി ഗോവ ഇന്‍സ്‌പെകെടര്‍ ജനറല്‍ ഓംവിര്‍ സിങ് ബിഷ്‌ണോയി പറഞ്ഞു.

ലഹരിമരുന്ന് നല്‍കി മയക്കിയ സൊണാലിയെ പുലര്‍ച്ചെ നാലരയോടെ പ്രതികള്‍ ടോയ്‌ലറ്റില്‍ കൊണ്ടുപോയി. രണ്ടുമണിക്കൂറിന് ശേഷമാണ് പുറത്ത് വന്നത്. അതിനിടയില്‍ എന്തുസംഭവിച്ചുവെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. സൊണാലി ഫൊഗട്ടിന്റെ ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ