ദേശീയം

ഭാര്യ ഭര്‍ത്താവിന്റെ ഓഫിസിലെത്തി വഴക്കിടുന്നത് ക്രൂരത; വിവാഹമോചനത്തിനു കാരണമാവാമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ബിലാസ്പുര്‍: ഭാര്യ ഭര്‍ത്താവിന്റെ ഓഫിസിലെത്തി മോശം ഭാഷയില്‍ സംസാരിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയാണെന്ന് ഛത്തിസ്ഗഢ് ഹൈക്കോടതി. ഭര്‍ത്താവിന്റെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച റായ്പുര്‍ കുടുംബ കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

കുടുംബ കോടതി വിധിക്കെതിരെ ഭാര്യ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഭര്‍ത്താവിന് ഓഫിസിലെ സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ മന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിനെ സ്ഥലം മാറ്റണം എന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഇതും ക്രൂരതയായി കണക്കാക്കാമെന്ന് ഹൈക്കോടതി വിലയിരുത്തി. 

ഭര്‍ത്താവ് മരിച്ച മരിച്ച 34കാരിയെ 2010ല്‍ ആണ് 32കാരനായ ഹര്‍ജിക്കാരന്‍ വിവാഹം കഴിച്ചത്. എ്ന്നാല്‍ അധികം വൈകാതെ വിവാഹ മോചന ഹര്‍ജിയുമായി കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും കാണുന്നതിനെ ഭാര്യ എതിര്‍ക്കുന്നു എന്നത് ഉള്‍പ്പെടെ ഒട്ടേറെ കാരണങ്ങളാണ് വിവാഹ മോചനത്തിനു കാരണമായി ചൂണ്ടിക്കാട്ടിയത്. 

2019ല്‍ വിവാഹ മോചനം അനുവദിച്ച് കുടുംബ കോടതി ഉത്തരവു വന്നു. ഇതിനെതിരെ ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്ത്രീയോട് ഭര്‍ത്താവ് ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് അവരുടെ അഭിഭാഷകന്‍ വാദിച്ചു. ഇതു കണക്കിലെടുക്കാതെയാണ് കുടുംബ കോടതി ഉത്തരവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വ്യാജമായ തെളിവുകള്‍ ഉണ്ടാക്കിയാണ് ഭര്‍ത്താവ് വിവാഹ മോചനം നേടിയതെന്നും ഹര്‍ജിയില്‍ പറഞ്ഞു. എന്നാല്‍ വസ്തുതകള്‍ പരിശോധിച്ച ഹൈക്കോടതി ഇതു തള്ളി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും