ദേശീയം

യുട്യൂബ് ലൈവിനിടെ യുവതിയെ കയറിപ്പിടിച്ച് യുവാവ്; അതിക്രമം മുംബൈയിൽ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദക്ഷിണ കൊറിയയിൽ നിന്ന് ഇന്ത്യയിലെത്തിയ യുവതിക്ക് നേരെ തെരുവിൽ യുവാവിന്റെ അതിക്രമം. മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും പരക്കെ ഉയർന്നിരുന്നു. പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

​ദക്ഷിണ കൊറിയയിൽ നിന്ന് ഇന്ത്യയിലെത്തിയ യുട്യൂബറായ യുവതി ലൈവ് ചെയ്യുന്നതിനിടെയാണ് യുവാവിന്റെ അതിക്രമം. ഇന്നലെ വൈകീട്ടാണ് സംഭവം. മ്യോചി എന്നാണ് യുവതിയുടെ പേര്. ഇവർ തെരുവിൽ വച്ച് ലൈവ് ചെയ്യുന്നതിനിടെ ഒരു യുവാവ് അവരുടെ സമീപത്തേക്ക് വരികയും കൈയിൽ കയറി പിടിക്കുന്നതും. വലിച്ച് കൊണ്ടു പോകാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. മുംബൈയിലെ ഖാർ മേഖലയിൽ രാത്രി എട്ട് മണിയോടെയാണ് സംഭവം. 

നിരവധി പേർ നോക്കി നിൽക്കേയാണ് യുവാവിന്റെ പരാക്രമം. ലൈവിനെടെയായതിനാൽ ആയിരക്കണക്കിന് പേർ വീഡിയോ വഴിയും ദൃശ്യങ്ങൾ തത്സമയം കാണുന്നുണ്ടായിരുന്നു. 

ലൈവ് ചെയ്യുന്നതിനിടെ യുവതിയോട് ലിഫ്റ്റ് ചോദിച്ചാണ് യുവാവ് സമീപിച്ചത്. പ്രതിഷേധിച്ചിട്ടും പിൻമാറാതെ യുവതിയുടെ കൈയിൽ കയറി പിടിച്ച യുവാവ് അവരെ വലിച്ച് കൊണ്ടു പോകാനും ശ്രമിക്കുന്നു. അതിനിടെ യുവാവ് കൂടുതൽ അടുത്തേക്ക് വരുന്നതും യുവതി ശാന്തത കൈവിടാതെ തന്നെ അവിടെ നിന്ന് പോകാൻ ശ്രമിക്കുന്നതും കാണാം. 

യുവതി റോഡിലൂടെ ക്യാമറ ഓണാക്കി തന്നെ കാര്യങ്ങൾ വിവരിച്ച് മുന്നോട്ടു പോകുന്നുണ്ട്. അതിനിടെ മറ്റൊരാളെ ബൈക്കിന് പിന്നിലിരുത്തി അതേ യുവാവ് യുവതിയുടെ പിന്നാലെ വന്ന് വീണ്ടും ലിഫ്റ്റ് വാ​ഗ്ദാനം ചെയ്യുന്നു. തന്റെ വീട് ഇവിടെ അടുത്താണെന്നു പറഞ്ഞാണ് യുവതി യുവാവിനെ ഒഴിവാക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത